logo

കുറുങ്കവിതകൾ. Short Poems

17 June 2026 | Poetry

കുറുങ്കവിതകൾ. Short Poems

പതിനൊന്ന് മൂന്നുവരി
കവിതകൾ

*പിരിയുന്നത്

കവിത വിരിയുന്നു.

കവിയിൽ നിന്ന് ഒരു വേദന

പിരിയുന്നു


തേഞ്ഞു തീർന്നത്

ഒരു

കഷണം കവിതയല്ല

തേഞ്ഞു തേഞ്ഞു തീർന്നതാ

കണ്ണ്

മലപോലുള്ളതുമണു

പോലുള്ളതുo കാണാനൊരു

പോലുളളിരു കണ്ണല്ലോ

മുരളിക

വേർപെട്ട മുളന്തണ്ടാണ്

വേദനയുടെ ഗീതിയൊഴുക്കുന്ന

മുരളികയായത്

ശത്രു

പുറത്തെല്ലാം

തെരഞ്ഞു മടുത്തു

അകത്തു തന്നെയാണല്ലേ നീ

ശില്പം

നിന്നെ

കാത്തു കാത്തുള്ള ഇരിപ്പിൽ

ഞാനൊരു ശിൽപ്പമായി

ബാല്യം

അന്ന് കളിച്ചത്

പമ്പരം കൊണ്ടായിരുന്നില്ല

നൊമ്പരം കൊണ്ടായിരുന്നു

അന്യർ

മറ്റവരില്ല സുഹൃത്തേ

ഉറ്റവരെയുള്ളൂ

അന്യരില്ല അനിയരേയുള്ളൂ

അന്ധത

കണ്ണുകൾ

ഉപയോഗശൂന്യമാകുന്നു

മനസ്സ് അന്ധമാകുമ്പോൾ

മറവി

വെട്ടിപ്പിടിക്കുന്നതിനിടയിൽ

മറന്നുപോകുന്നു

കെട്ടിപ്പിടുത്തം

പരാജയം

പരാജയപ്പെടുന്നത്

മറ്റാരോടുമല്ല

എന്നോട് തന്നെയാണ്

അഷ്റഫ് കല്ലോട്

അഷ്റഫ് കല്ലോട്

കവി

Share this post

Reviews

No reviews yet