രണ്ട് കവിതകൾ.Two poems
03 June 2026 | Poetry
.jpeg)
മരിച്ചുപോയവർ
നിങ്ങൾ
മരിച്ചു പോയവരെ
ഓർക്കുക
ഓർമ്മകൾക്ക്
ജീവൻവയ്ക്കുന്നതറിയാം
നിങ്ങൾ
ഓർമ്മകളോട്
മിണ്ടാൻതുടങ്ങുക
ശ്വാസത്തിന്
ദൂരംകൂടുന്നതുകാണാം
നിങ്ങൾ
ശ്വാസത്തിനോട്
നീതിപുലർത്തുക
മനസ്സിന്
ശാന്തതകൈവരുന്നതറിയാം
നിങ്ങൾ
മനസ്സിനെ
വ്യഭിചരിക്കാതിരിക്കുക
ആശ്വാസം
മൊട്ടിടുന്നതുകാണാം
നോക്കൂ
മരിച്ചവരെയല്ലേ
ഓർക്കുന്നത്
നിങ്ങൾക്കിനി
എന്നെയുമോർക്കാം
ഞാനും
മരിച്ചിരിക്കുകയാണ്.
.........................................
നോക്കുകാഴ്ചകൾ
തിരക്കാണ്
ഉറുമ്പുകൾക്ക്
വെളുത്തവരയിലൂടെ
ജീവിതം
മുറിച്ചു
.കടക്കാനാകാത്തവിധം
തിരിച്ചറിയുന്നില്ല
ചിരി മറന്ന
തെരുവിൽ
പേറ്റുനോവിന്
പൊക്കിൾകൊടിയെപോലും
ഓർമ്മ
മരിച്ചു പോയെന്ന്
ഇന്നലകൾ
അധികാരത്തിലിരുന്ന്
അട്ടഹസിക്കുന്നു
അനുവാദം
കളവെന്ന്
വെളുത്തവരയിൽ.
ചതഞ്ഞരഞ്ഞ്
ചത്തുപോയ
ഉറുമ്പുകൾ
ഉറങ്ങാതെ
ശരിവരക്കുന്നു

സുനി
കവി
Share this post
Reviews
No reviews yet