logo

പൗരഹിതം ഹനിക്കപ്പെടുന്നു

12 September 2026 | Poetry

പൗരഹിതം ഹനിക്കപ്പെടുന്നു

പൗരഹിതം ഹനിക്കപ്പെടുന്നു

ഭൂതകാലത്തിൻ്റെ വേരുകൾ

തേടി ചെന്നപ്പോൾ തടഞ്ഞു

വീണത് ചരിത്രത്തിന്റെ

നിറം പിടിപ്പിച്ച പുതിയ

ഏടുകളിലായിരുന്നു..

ആൽത്തറയിലും കുളക്കടവിലും

കൂറ്റൻ സൂക്ഷ്മ ദർശനികൾ..

വഴിപോക്കൻ്റെ ഹൃദയം

ചുരണ്ടിയെടുത്ത സ്ലൈഡുകൾ

മതവേരുകളിലെ നീരൂറ്റി

പരിശോധനയ്ക്കുവച്ചു..

ചോരയ്ക്ക് അസ്പൃശ്യതയുടെ

മരണമണം

ശിലാഫലകങ്ങളുടെ ഫോസിലുകൾ

കുരുന്നു തലച്ചോറിൽ

കാഞ്ഞിരക്കയ്പ് ഇറ്റിച്ചു.

സത്യം പറയുന്നവന്റെ

നാവ് അറുത്ത്

ബലിക്കല്ലിൽ ചോരയിറ്റിച്ചു.

ഉടൽത്താളങ്ങളിൽ

അസമത്വത്തിന്റെ

രാസ ലായനി ചിതറിത്തെറിച്ചു.

പാപങ്ങളുടെ പട്ടുകോണക

വാലുകളിൽത്തൂങ്ങി

നീതി കുബേരന്റെ മടിക്കുത്തി

ലൊളിച്ചുകളിച്ചു ...

പ്രതികരിക്കുന്നവന്റെ ജീവിതരേഖകൾ കടുംകെട്ടിലാക്കി

നാവടപ്പിച്ചു.

തെരുവുകളിൽ തൊഴിലില്ലായ്മ

നിന്നുകത്തുമ്പോൾ

രാമനും റഹിമും

അധഃപതിച്ച മനസാക്ഷിയെ

ഉപേക്ഷിച്ച് കടലു കടന്നു.

◼️ സജിനി രാഗ സുധ

Admin

Share this post

Reviews

No reviews yet