പഴയ വീട്
28 July 2026 | Poetry
.jpeg)
പഴയ വീട്
ആഗ്രഹം പിറന്നതും ഒടുങ്ങു്ന്നതും നിന്നിലാണെന്ന് തിരിച്ചറിയാതെ..
അതിരിന് വേലി ഇല്ലെങ്കിൽ
ഒരു വഴുക്കലിൽ
മറുലോകം കാണും
എന്നറിയാതെ...
ഭിത്തി വിണ്ടു കീറിയാൽ പിളർപ്പാണെന്നറിയാതെ...
ബലത്തിനു നെടും തൂണാകാൻ
നാല് തൂൺ ഉറച്ചു നിൽക്കണമെന്നോർക്കാതെ നാല് ഭാഗം വെച്ച നമ്മൾ..
മനപാഠമാക്കിയ പാഠങ്ങളിൽ വിട്ടു പോയ ഭാഗം..
ഉൾവനത്തിലെ തീയും..
യുഗം താണ്ടിയ കാറ്റും...
മണ്ണിന്റെ നിശ്ചലതയ്ക്കപ്പുറം ചിരസ്ഥായിയെന്ന
വെളിപാടിന്റെ സംഗീതം.. അന്തരീക്ഷോഷ്മാവിനും
നിരാസത്തിൻ ഉടമ്പടികൾ...
നനഞ്ഞു കുതിർന്നൊരു മഴക്കാലം..
ഇത്രയും മൂത്ത് കയറാം എന്ന് കാണിച്ച വേനൽ..
ഇത് വഴി പോയ്.
പഴയ വീട് പൊളിച്ചപ്പോൾ
ആരോ കരഞ്ഞു.
പിന്നീട് ഒരിക്കലും തിരിച്ചു വരാത്ത ഒന്ന്..
പോയ കാലത്തിലേക്ക് മടങ്ങി..

രമ്യ എ വി
കവി
Share this post
Reviews
No reviews yet