ധാന്യമണികൾ കൊറിക്കുന്ന ചന്തം
19 September 2026 | Poetry

പ്രാവുകളുടെ
ഒരു വട്ടമേശ സമ്മേളനം
കറുപ്പും വെളുപ്പും ഉണ്ട്
പാടത്തിനു ചേല് കൂടിയോ?
ധാന്യമണികൾ കൊറിക്കുന്ന ചന്തം
കൗതുകത്തോടെ നുണയുന്നു ഞാൻ
ധാന്യമണികൾ വിതറിയ കയ്യുകളേത്?
കാരുണ്യമുള്ള മനസ്സാരുടേത്?
കണക്കെടുക്കുന്നില്ല എഴുതി വയ്ക്കുന്നില്ല
കണക്കു പറയുന്നില്ല ചോദിക്കുന്നില്ല
ധാന്യപ്പുരക്കു കാവൽ നിൽക്കുന്നില്ല
ആ കാരുണ്യക്കടലിൽ നീന്തുന്നവർ
മുന്നിൽ രണ്ടു ലോകങ്ങൾ ഉണ്ട്
അഹിംസയുടെ ലോകം പ്രിയതരം
ഹിംസയുടെ ലോകം അപ്പുറത്തുണ്ട്
അഹിംസ കൊണ്ടവർ അത് മറി കടക്കും
കാരുണ്ണ്യത്തിന് മേൽ കാരുണ്യവർഷം
അവർ കാരുണ്യക്കടലിൽ നീന്തുന്നു
അക്രൂരമാനസ്സ മഹാസാഗരം
ഉള്ളിൽ തുടിക്കുമ്പോൾ
ക്രൂരത മാഞ്ഞു പോകുന്നു
പങ്കുവയ്ക്കലിന്റെ രസതന്ത്രം
തിരക്കിൽ പകർന്നു വയ്ക്കുമ്പോൾ
ശാന്തി വിളയാടുന്ന പാടങ്ങൾ
അഹിംസ വിളയുന്ന ആകാശങ്ങൾ

ബി ഷിഹാബ്
Share this post
Reviews
No reviews yet