മഹാകളങ്കം
05 November 2026 | Poetry

ഉത്തരപ്രദേശിലെ ഖുർജ സ്വദേശി. ഹിന്ദി യുവകവികളിൽ ശ്രദ്ധേയ. സാമൂഹിക പ്രശ്നങ്ങളും സ്ത്രീ ജീവിതത്തിൻറ വിവിധ സമസ്യകളും പായലിന്റെ കവിതകൾക്ക് വിഷയമാണ്.
◾ മഹാകളങ്കം
പതിനെട്ടാം വയസ്സിൽ
വീട്ടിൽ നിന്ന്
ഒളിച്ചോടാനാശിച്ചു.
ഇരുപത്തി ഒന്നാം വയസ്സിൽ
നഗരത്തിൽ നിന്ന്...
ഇരുപത്തി അഞ്ചാം വയസ്സിൽ
സമൂഹത്തിൽ നിന്ന് ...
മുപ്പതാം വയസ്സിൽ
ലോകത്തിൽ നിന്ന് ...
നാല്പതാം വയസ്സിൽ
എന്നിൽ നിന്നു തന്നെ
ഒളിച്ചോടാൻ കൊതിച്ചു.
സ്ത്രീയുടെ ഒളിച്ചോട്ടം
മഹാപ്രയാണമെന്നല്ല*
മഹാകളങ്കമെന്ന്
വിളിക്കപ്പെടുമെന്നത് കൊണ്ട് തന്നെ,
ഒരിക്കലും ഒരിടത്തേക്കും ഒളിച്ചോടാൻ കഴിഞ്ഞില്ല .
🕳️
*മഹാത്മാ ബുദ്ധന്റെ ഗൃഹ ത്യാഗം
കവി /പായൽ ഭരദ്വാജ്
കവിത / മഹാകളങ്ക്
മൊഴിമാറ്റം / മിനി അനാമിക

മിനി അനാമിക
Share this post
Reviews
No reviews yet