logo

സന്തോഷത്തിന്റെ ഉൽപാദന മാർഗ്ഗങ്ങൾ

12 September 2026 | Literature

സന്തോഷത്തിന്റെ ഉൽപാദന മാർഗ്ഗങ്ങൾ

സന്തോഷത്തിൻ്റെ ഉത്പാദന മാർഗങ്ങൾ

മറ്റെല്ലാ സന്തോഷങ്ങളും അപൂർണ്ണമാ ണെന്നിരിക്കെ നാം എന്തുകൊണ്ട് നമ്മു

ടെ ഇടതുവശത്തേക്ക് മാത്രം തിരിഞ്ഞു

നോക്കി നിരാശരാവുന്നു എപ്പോഴും ദർ

ശനങ്ങളുടെ സൗഭാഗ്യങ്ങൾ നമ്മെ തേടി

എത്തുമ്പോൾ നാം മറ്റു ചില അന്വേഷണ ങ്ങളിലും കണ്ടെത്തലിലുമായി സമയം വൃഥാചിലവഴിക്കുന്നു.

വൃഥാ ചിലവഴിക്കുന്ന സമയരാശികൾ വയലിൽ കിളിർത്തു വരാത്ത അന്ധക വിത്തുകൾ പോലെ '

അത് മരവിച്ച് തന്നെ കിടക്കും. നമ്മെ തേടിയെത്തുന്ന ആനന്ദത്തിൻ്റെ കൈവ ഴികളിൽ നിന്ന് നമ്മൾകതിര് കൊയ്യുക

തന്നെ വേണം. ഇന്ന് എത്ര വയലേലകളാ

ണ് തരിശായി കിടക്കുന്നത്.? അവിടെ നിരാ

ശതകളുടെ നെടുവീർപ്പുകൾ മാത്രം.

ഭ്രാന്തമായ ചിന്തകളിൽ അഭിരമിക്കു ന്നവർ ഉന്മാദികളാണ് അവർക്ക് യഥാർത്ഥ

സന്തോഷം കണ്ടെത്തുവാൻ കഴിയില്ലവ്യത്യസ്ഥതരം അനുഭൂതികളിലൂടെ മനസ്സു

നടത്തുന്ന തീർത്ഥാടനമാണ് സന്തോഷം എന്നു പറയാം. നമുക്ക് കടൽ കാണുന്നത് ആനന്ദകരമായ അനുഭവമാണ് എന്നാൽ വൻതിരകൾ ഭീതിയോടെ ആർത്തലച്ചു വരുമ്പോൾ ഭീദിയും കടലിലൂടെയുള്ള സഞ്ചാരം സന്തോഷവും ആകുന്നു .

വെറുതെശാന്തമായ കടലിനെ കാണു മ്പോൾ നിർവൃതിയാണ് ഓർമ്മകളുടെ

കുത്തൊഴുക്കാണ്. മൂലബിംബം കടൽ ത ന്നെ എന്നാൽ സമീപന രീതികൾ മാത്രം വ്യത്യസ്ഥം

അഹങ്കാരങ്ങളുടെ നവനിർമ്മിതി കളിൽ വഴിപിഴച്ചവർ സ്വത്വം തേടുന്ന

ദയനീയ കാഴ്ചകൾ

അവരുടെ ഉൾവിളികളുടെ വരൾച്ചയിൽ ദാരിദ്ര്യം

ഉണ്ണുന്നവർ സന്തോഷത്തിനതീതരാണ്.

കാലംവരച്ചിട്ട തേർവാഴ്ചകളിൽ മഹാ മൗനങ്ങൾ മാത്രം പൂരിപ്പിക്കുന്ന പരിഷ്

കൃതിയുടെ തത്വശാസ്ത്രങ്ങളിൽ സംസ്ക്കാരത്തിൻ്റെ അധമ ദർശനങ്ങളിൽ

കറുത്തുപോകുന്ന കാഴ്ചകൾ !

ഓർമ്മകളുടെ ജലഛായങ്ങളിൽ വിരിഞ്ഞ

കാലുഷ്യങ്ങളുടെ അതിജീവനങ്ങളിൽ

മറ്റുള്ളവർക്കായ് നാം നമ്മെ നേദിക്കുന്ന

അപൂർവ്വം ചില പരിത്യാഗങ്ങളുടെ നൈർമല്യതകളിൽ സന്തോഷം ഉറവപൊട്ടുന്നത് കാണാം.കുടിലു തൊട്ട്

കൊട്ടാരം വരെയുള്ള ജീവതാളങ്ങൾ ജയം തോൽവി എന്നീ അഹങ്കാര നിർമ്മിതികളി ൽബന്ധിക്കപ്പെട്ടിരിക്കുന്നതായി കാണാം..

ഇവിടെ ആരാണ് ജയിക്കുന്നത് ? അല്ലെങ്കിൽ ആർക്ക് ആരേയാണ് തോല്പി

ക്കപ്പെടാനാവുന്നത്? എല്ലാം അസംതൃപ്തി

പൂണ്ട മനസിൻ്റെ താൽക്കാലികമായ

തൃപ്തിപ്പെടലുകൾ മാത്രം ഈ തൃപ്തിപ്പെട ലുകളിൽ ആത്യന്തികമായി സന്തോഷിക്കു

ന്നുണ്ടൊ.?

ഇവിടെയൊന്നും നമുക്ക് ശാശ്വതമാ യൊരു സന്തോഷം ഉല്പാദിപ്പിക്കപ്പെടാനാവു ന്നില്ല. അവരെല്ലാം ഒരു കണ്ടെത്തലിൻ്റെ അന്വേഷണ സമസ്യയിൽ ആണ്.

പലരും പല ജീവിതായനങ്ങളിലൂടെ തങ്ങളുടെ ആത്മശിഖിരങ്ങളിൽ എത്തി

പ്പിടിയ്ക്കുവാൻ വെമ്പൽ കൊള്ളുമ്പോ ൾഏതു കുത്സിത വൃത്തികളും പുണ്യകർമ്മ

ങ്ങളായും അധമചിന്തകൾ ധാർമ്മികതയു ടെ പരിവേഷമണിയുകയും ചെയ്യും.

ബോധം സ്വയംഭൂവായി ഉപബോധമനസ്സു കളിലേക്ക് ചെലുത്തുന്ന വിഷപ്പകർച്ചകൾ

ഋതുസംക്രമണം പോലെ കാലപ്രവാഹ

ത്തിൻ്റെ സമയരാശിയിലെ പശിമണ്ണ് കു

ഴക്കലാണ്. ബോധത്തിൻ്റെ ചില തെളിഞ്ഞ ഉൾവിളികളിൽ നാം മനുഷ്യരാക്കപ്പെടുന്ന

തുപോലെ തന്നെ അബോധത്തിൻ്റെ ഉന്മാദവഴികളിൽ മൃഗസമാനരുമാകുന്നു. മനുഷ്യരാക്കപ്പെടുക എന്നത് യഥാർത്ഥമായ സ്നേഹത്തിൻ്റെയും

സന്തോഷത്തിൻ്റെയും പ്രതീകവൽക്കരണം

ആകുമ്പോൾ മൃഗസമാനരാകുക എന്നത് തൃഷ്ണയുടേയും അന്വേഷണങ്ങളുടേയും

ബിംബകല്പനകളാണ് 'ഒരുവൻ്റെ വരണ്ടു ണങ്ങിയ മരുഭൂവായ ഉൾത്തടങ്ങളിൽ നിന്നും എങ്ങനെയാണ് നാം സന്തോഷം കണ്ടെത്തുന്നത്?

സ്നേഹവും സന്തോഷവുമെല്ലാം യഥാർത്ഥത്തിൽ ഉല്പാദിപ്പിച്ചെടുക്കേണ്ടത്

നമ്മളിൽഅന്തർലീനമായി കുടികൊള്ളുന്ന അഹങ്കാരങ്ങളുടേയും അധിനിവേശങ്ങളു ടേയും നേരെ ലക്ഷ്മണരേഖ വരച്ചു കൊ ണ്ടാവണം.

"വിത്തിന് എന്താണ് സംഭവിക്കുവാൻ പോകുന്നത് എന്നറിയില്ല അതൊരിക്കലും

ഒരു പുഷ്പത്തേയൊ സൗരഭ്യത്തേയൊ അറിയുന്നില്ല. നിങ്ങളുടെ ഉള്ളിൽ മറഞ്ഞുകിടക്കുന്ന കഴിവ് പൂർണ്ണമായും

മറനീക്കി പുറത്തുവരുമ്പോഴാണ്

ജീവിതം നിങ്ങളുടെ മേൽ അനുഗ്രഹങ്ങൾ വർഷിക്കുക. '(ഓഷോ രജനീഷ്)

മനോഹരമായാണ് ഓഷോ സന്തോഷത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. ഈ ജീവിതം വർഷിക്കുന്ന അനുഗ്രഹമല്ലേ യഥാർത്ഥമായ സന്തോഷം' ഈ സന്തോഷമാണ് ആത്മാവ് ആത്മാവിനോട് സംവദിക്കുന്ന അലിവാർന്ന ജീവരഹസുങ്ങൾ ഓഷോ വീണ്ടും

പറയുന്നുണ്ട് നിങ്ങളുടെ ചിന്തകളുടെ പൊടിപടലങ്ങൾ നിങ്ങൾ തുടച്ചുമാറ്റുന്ന ആനിമിഷം നിങ്ങൾ ശരിയായ വഴിയിൽ എത്തിച്ചേരുന്നു. നിങ്ങൾ തന്നെ പാതയാകുന്നു. അതെ ചിന്തകളെ

അല്ല തുടച്ചു മാറ്റേണ്ടത് ചിന്തകളുടെ അശുദ്ധമായ പൊടിപടലങ്ങളെയാണ് 'ശരിയായ വഴിത്താരയിൽ നമ്മുടെ ആധി കൾന്തോഷത്തിൻ്റേതാക്കി മാറ്റാം നമ്മൾ

ആ നിമിഷം അലിവിൻ്റെ പാതയാകുന്നു.

മിത്രമോ ശത്രുവോ സഹോദരനോ ബന്ധുവോ എന്ന നിലയിൽ ആരേയും നോക്കരുത്. സൗഹൃദത്തിൻ്റെയൊ ശത്രുതയുടേയൊ ചിന്തകളിൽ നിങ്ങളുടെ മാനസിക ഊർജ്ജം ഇല്ലാതാക്കരുത്. എല്ലായിടത്തും സ്വയം അന്വേഷിക്കുക. എല്ലാവരോടും സൗഹാർദ്ദപരവും തുല്യമനസ്സുള്ളവരുമായിരിക്കുക. എല്ലാവരോടും ഒരുപോലെ പെരുമാറുക ( ശങ്കരാചാര്യർ)

പക്ഷെ ഈ കലിയുഗത്തിൻ്റെ മൂർദ്ധന്യ ഘട്ടത്തിൽ മാനവർ സമാന്തരരേഖകളിലൂ

ടെ മാത്രം സഞ്ചരിച്ച് തങ്ങളുടെ അസ്തിത്വ ത്തിൻ്റെ അനന്ത സാദ്ധ്യതകൾ തേടുന്ന കാഴ്ചയാണ് എവിടേയും. അവിടെ അവര

മാനസികസംതൃപ്തി കണ്ടെത്തുകയും വ്യവഹാരങ്ങളിൽ കൊടുംവിഷം നിറച്ച്

വെയ്ക്കുകയും ചെയ്യും

'ദുഃഖത്തിന് അനന്തതയുണ്ട് ഞാൻ

സമയം സ്ഥലം, വസ്തുക്കൾ എന്നിവയ്ക്ക്

അതീതമാണ് ഇത് അനന്തമാണ്. അതിനാൽ സമ്പൂർണ്ണ സന്തോഷത്തിൻ്റെ സ്വഭാവമാണ്. "

വീണ്ടും ശങ്കരാചാര്യരുടെ ഈ വചനങ്ങൾ സമ്പൂർണ്ണ സന്തോഷത്തിൻ്റേതാണ്.

സമ്പൂർണ്ണമായ സന്തോഷത്തിന് നാം സഹനത്തിൻ്റെ വിശാലവും തീക്ഷണവു

മായ മരുഭൂമികൾ താണ്ടി കടക്കുക.

ഓരോ പലായന വ്യഥകളുടേയും മുറിവുകൾ ശരീരത്തിലേറ്റുവാങ്ങി പരിത്യാഗത്തിൻ്റെ മുൾപ്പടർപ്പിലൂടെ പുനർജ്ജനിക്കുക. ഓരോ

നുഴ്ന്ന്കയറ്റങ്ങളും നമ്മിൽ നിറം മങ്ങിപ്പോയ ഉള്ളുരുക്കങ്ങളെ തേടിനടക്കലാവുക.അപ്പോൾ

അന്തർധാരകളിൽ നിറഞ്ഞു ചെയ്യുന്ന ആത്മ- നിർവൃതികളിൽ ചുഴികളെ കരുതിയിരിക്കുവാൻ പ്രാപ്തമാകും.

ചിലരുണ്ട് മറ്റുള്ളവരുടെ ചരിത്രവും

ഭൂമിശാസ്ത്രവുമൊക്കെ തിരഞ്ഞ് സ്വന്തം അസ്തിത്വത്തിന് തന്നെ കളങ്കമായവർ. ഒരു വ്യക്തിക്ക് പൊടിപ്പും ഇലയും പൂവും കായും പുതിയ ശാഖിയുമൊക്കെ നാം എഴുതിച്ചേർക്കുമ്പോൾ നാം നമ്മുടെ തന്നെ

വസന്തത്തെ കരിച്ചുകളയുന്നു. അവ ഋതുഭേദങ്ങളായി പെയ്യുമ്പോൾ നാം വൃഥാ വിലാപങ്ങളുടെ ആശ്രിതരാവുന്നു. നമ്മുടെ ശാഖിയിൽ ഇത്തിൾപ്പടർപ്പുകൾ നീരുറ്റു ന്നു. ആനന്ദം ഇവിടെ കറുത്ത പുഴയായി മാലിന്യങ്ങളെ വഹിക്കുന്നു

ജയവും പരാജയവും ഒരാളെ സംബന്ധിച്ച് അസംതൃപ്തി പൂണ്ട മനസ്സിൻ്റെ താൽക്കാലികമായ തൃപ്തി

പ്പെടലുകൾ എന്നതിലുപരി അത്യന്തികമാ

യിസന്തോഷത്തിൻ്റെ സൂചകങ്ങളില്ല. ഒന്ന് ജയത്തിലുള്ള അഹങ്കാരം മറ്റൊന്ന് ഒരാളെ തോല്പിച്ചു എന്നുള്ള മാനസികമായ ഒരു തരം നിർവൃതികളും ഇവിടെ ജയവുമില്ല

പരാജയവുമില്ല സത്യത്തിൽ

ഏകാന്തത അരക്ഷിതാവസ്ഥകൾ നിറഞ്ഞ ജീവഛവങ്ങളായ പകലറുതിക ളിൽ ഒറ്റപ്പെടലുകളുടെ കുരിശ് ചുമക്കുന്ന

ഹതഭാഗ്യർ വിധിയുടെ ചാട്ടവാറടികളിൽ സ്വയം നിന്ദിതരാകുന്നു ആത്മനിന്ദയുടെ പരകോടിയിൽ ജീവിതം ആരോ വലിച്ചു നീട്ടിയ തളികയിൽ പതിക്കുന്ന ശൂന്യത

കളുടെ കറുത്ത ദ്രവ്യമാകുന്നു. അവ ആനന്ദത്തിൻ്റെ അകംപൊരുളിൽ നിന്നക

ലുന്ന ദുർനിമിത്തങ്ങളാവുന്നു.

പ്രത്യാശകൾ സന്തോഷകരമാണെങ്കിലും

ഒരു ദു:ഖഛവി അതിൽ എപ്പോഴും പടർന്നു

കിടക്കും മരത്തിൽ നിന്നും ഒരില കൊഴിയു മ്പോൾ ആ മരം ദുഃഖിക്കും പക്ഷെ പിന്നീട് കിളിർത്തുവരുന്ന തളിരിലകൾ ആ മരത്തിൻ്റെ പ്രത്യാശയാണ്. നഷ്ടങ്ങളെ സന്തോഷത്തിലേക്ക് നയിക്കുന്നത്

നാമെത്രവേഗം നമ്മുടെ മനസ്സിനെ അതിജീവനകലയുടെ മൂശയിൽ ഉരുക്കി ഉയിർത്തെഴുന്നേൽക്കുമ്പോൾ ആണ്

അതാണ് ഉയിരിൻ്റെ ആത്യന്തികമായ രസതന്ത്രം

മൗനത്തിന് ഭാഷയുണ്ടൊ? ഉണ്ട് അത്

തിരസ്കൃതൻ്റെ നിലവിളിയല്ല അത് കലികാലത്തിൻ്റെ പ്രഭാവങ്ങളിൽ കാലഹര ണപ്പെട്ടതും വഴിപിഴച്ചതുമായ വാക്കുകളുടെ കാരമുള്ളുകളല്ല ആത്മീയത നൃത്തം ചെയ്യുന്ന അറിവിൻ്റെ

അലിവിൻ്റെ ഉഛസ്പന്ദനങ്ങൾ ആണ്. ജീവാത്മാവിൽ നിന്ന് പരമാത്മാവിലേക്കു

ള്ള ധ്യാനാവസ്ഥകളുടെ നീലജ്യോതിസ്സാണ്

'ആത്മാവ് ആത്മാവിനോട് സംവദിക്കുന്ന ദർശനങ്ങളിൽ സന്തോഷത്തിരയുണ്ട്

കടൽ എത്ര സുന്ദരമാണ് . എന്നാൽ

അതിൻ്റെ ചുഴികളിൽ നിന്നും ഉയരുന്ന ഉൾവേവുകളുടെ പിടച്ചിൽ നാമറിയുന്നില്ല. ത്യാഗസന്നദ്ധമായ ഒരു മനസ്സിന് സന്തോഷം ഉല്ലാദിപ്പിക്കുവാൻ കഴിയും.

ചിലപ്പോൾ ഒരാളുടെ തായ്വേരാഴ്ത്തിയിരി

ക്കുന്ന മൗനത്തിൻ്റെ ചിതൽപ്പുറ്റിനെ ഭ്രാന്തമെന്ന് സമൂഹം വിളിപ്പേര് നൽകിയേ

ക്കാം എന്നാൽ ഒരാളിൽ നുകപ്പൂട്ട്

നടത്തുന്നവർ നജീവിതത്തിൻ്റെ

ബന്ധിതനുംഅപരൻ സ്വതന്ത്രനുമാകുന്നു

ആത്മാവിൻ്റെധികല്പിതങ്ങളിൽ നുരയുന്ന സന്തോഷത്തിൻ്റെ വിരുദ്ധ ധ്രുവാന്തരങ്ങൾ അനന്തന്തമായത് ആനന്ദമാണ്. പരിമിത മായ ഒന്നിലും ആനന്ദവുമില്ല. അനന്തമായ ത് മാത്രമാണ് ആനന്ദം അനന്തമായതിനെ മനസ്സിലാക്കുവാൻ ഒരാൾ ആഗ്രഹിക്കണം.

" (ഛന്ദോഗ്യാപനിഷത്ത്

7.23' 1 )

അനന്തമായതിനെ മനസ്സിലാക്കുവാൻ നാമെത്ര പേര് സമയം ചിലവഴിക്കുന്നു. ഒരു പരിചിതഭാവം പോലും കാണിക്കുവാൻ

തയ്യാറല്ലാത്ത ഇന്നത്തെ തലമുറക്ക്

സമയമില്ല. തിരക്കിൻ്റെ അല്ലെങ്കിൽ

തിരക്ക് എന്ന നാട്യത്തിൻ്റെ മറവിൽ അവർ ജീവിതത്തിലൂടെ മിന്നി മറയുന നിഴൽ

രൂപങ്ങൾ മാത്രം. യഥാർത്ഥത്തിൽ നാം നമ്മിലേക്ക് തന്നെ എണ്ണമറ്റ യാത്രകൾ

നടത്തേണ്ടിയിരിക്കുന്നു. ഓരോ യാത്രക

ളും ആത്മാവിൻ്റെ ശുദ്ധീകരണവും വീണ്ടെടുപ്പുകളുടെ നന്മയും പേറുന്നതാവ

ണമെന്ന് നാം തിരിച്ചറിയുകയും വേണം. ആ തിരിച്ചറിവുകൾ സന്തോഷത്തിൻ്റെതാ ണ്. നമുക്ക് നാമാകാൻ കഴിയുന്ന മനസിൻ്റെ ഉൾത്തടത്തിലാണ് സന്തോഷ ത്തിൻ്റെ നീരുറവകൾ.മൗനത്തിൻ്റെ അക താരിൽ തടവിലിട്ട സന്തോഷം കൊണ്ട് പ്രയോജനമില്ല. അത് പ്രകടനപരതയുടെ അന്തസത്തയിൽ സ്വയം അനുഭവിക്കുക.

തന്നെ വേണം

ധ്യാനത്തിൻ്റെ അനന്തമായ മനസി ൻ്റെ ഉണർവ്വുകളിൽ ഉന്മാദത്തിൻ്റെ പരകോടിയിൽ എത്തുമ്പോൾ ഒരു നീല

ജോതിസ് തെളിയും അതിൻ്റെ മാസ്മരി

കതയിൽ നാം എത്തപ്പെടുന്ന അവസാന

കല്പടവുകളിൽ സന്തോഷത്തിൻ്റെ പ്രഭാവം

അറിയാം. വാക്കുകൾക്ക് അനേകം രൂപാ

ന്തരങ്ങളുണ്ട്. അതു കവിതയാക്കുമ്പോൾ

ആനന്ദവും പഴുക്കുമ്പോൾ കാഞ്ഞിരക്കു

രുപോലെ കയ്പും' സ്ഥലകാലബോധമറ്റ പ്രവാഹങ്ങളിൽ മാലിന്യവും തിരിച്ചറിവുക ൾ നഷ്ടപ്പെട്ട സഞ്ചാര ഗതികളിൽ അഹം

ഭാവവും വിധേയത്വത്തിൻ്റെ ദർപ്പണം

നോക്കുമ്പോൾ അതൊരു തീർത്ഥവും

ആകണം. സാന്ത്വനപ്പെടുത്തലിൻ്റെ കാലവർഷച്ചൊരിച്ചിലിൽ വാക്കുകൾ അ

മൃതം രുചിക്കും. പക്ഷെ ജീവിതമെന്ന രണഭൂമിയിൽ അവ വെള്ളിടികളാണ്. പലപ്പോഴും . ഇത് സന്തോഷം കെടുത്തുക

മാത്രമല്ല നഷ്ടങ്ങളുണ്ടാക്കുകയും

ചെയ്യും.

സങ്കടങ്ങളുടെ പ്രളയാഗ്നി മനസ്സിൽ

അടിഞ്ഞു കിടക്കുമ്പോൾ നാം പ്രകൃതിയി ലേക്ക് ഇറങ്ങുക. പ്രകൃതി നമുക്ക് എന്തൊ ക്കെയോ ഒരുക്കിവച്ചിട്ടില്ലേ. ആ വരം അനുഗ്രഹീതമായത് തന്നെ.

◼️

ജയ്സൺ കെ

Share this post

Reviews

No reviews yet